ഇന്ത്യ-പാക് ക്രിക്കറ്റ് ഉടനില്ല: ശുക്ള
Saturday, May 23, 2015 12:25 AM IST
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഉടന്‍ നടന്നേക്കില്ലെന്നു ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള. ആറുവര്‍ഷത്തിനിടെ എട്ടു പരമ്പരകള്‍ കളിക്കുമെന്നും ഇതില്‍ ആദ്യത്തേത് ഈ ഡിസംബറിലായിരിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹര്യര്‍ ഖാന്‍ ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയയെ സന്ദര്‍ശിച്ചപ്പോള്‍ ധാരണയായിരുന്നു. പരമ്പര പുനരാരംഭിക്കുന്നതിനു സര്‍ക്കാര്‍ തലത്തിലും അനുമതിയാ യിരുന്നു. പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് അവിടെ കളിക്കാന്‍സന്നദ്ധമാണെന്നും ശുക്ള വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.