ഇംഗ്ളണ്ടിനെ ഇനി ഗില്ലെസ്പി കളി പഠിപ്പിക്കും
ഇംഗ്ളണ്ടിനെ ഇനി ഗില്ലെസ്പി കളി പഠിപ്പിക്കും
Saturday, May 23, 2015 12:25 AM IST
ലണ്ടന്‍: ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ് ബൌളര്‍ ജാസണ്‍ ഗില്ലെസ്പി എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. പീറ്റര്‍ മൂര്‍സിനെ പുറത്താക്കിയശേഷം നിലവില്‍ പരിശീലകനില്ലാതെയാണ് ഇംഗ്ളണ്ട് ന്യൂസിലന്‍ഡിനെതിരായ ടെസ്റ് പരമ്പരയില്‍ കളിക്കുന്നത്. ഗില്ലെസ്പിയുമായി ഇസിബി (ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ്) ഡയറക്ടര്‍ ആന്‍ഡ്രു സ്ട്രോസ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ കൌണ്ടി ക്ളബ്ബായ യോര്‍ക്ഷയറിന്റെ പരിശീലകനാണ് ഗില്ലെസ്പി. ഇംഗ്ളീഷ് താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗില്ലെസ്പിയുടെ നിയമനം ദേശീയ ടീമിനു ഗുണകരമാകുമെന്നാണ് ഇയാന്‍ ബോതമടക്കമുള്ള മുന്‍കാല താരങ്ങളുടെ നിരീക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.