ഗോള്‍വേട്ടയില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ
ഗോള്‍വേട്ടയില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ
Monday, May 25, 2015 12:46 AM IST
ലാ ലിഗ സീസണ്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ഒന്നാമത് റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; രണ്ടാമത് ബാഴ്സലോണയുടെ മെസി. 35 കളിയില്‍ റൊണാള്‍ഡോ 48 ഗോള്‍ നേടി. രണ്ടാമതുള്ള മെസി 38 കളിയില്‍ 43 ഗോളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്ത് 22 ഗോളുമായി അത്ലറ്റികോ മാഡ്രിഡിന്റെ ആന്റോണി ഗ്രീസ്മാനാണ്. നാലാമത് അത്രതന്നെ ഗോളുള്ള ബാഴ്സലോണയുടെ നെയ്മറും. അഞ്ചാമത് 20 ഗോളുമായി സെവിയ്യയുടെ കാര്‍ലോസ് ബാക്കയാണ്.

ലാ ലിഗ സീസണില്‍ എട്ട് ഹാട്രിക്കാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. ആകെ 27 ഹാട്രിക്കാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. ഈ സീസണില്‍ റയലിനുവേണ്ടി പല മത്സരങ്ങളിലായി റൊണാള്‍ഡോ 61 ഗോള്‍ തികച്ചു. റൊണാള്‍ഡോയുടെ ഏറ്റവും മികച്ച വ്യക്തിഗത മികവാണ്. ഇതിനുമുമ്പ് 2012ലെ 60 ഗോളായിരുന്നു. ആകെ 56 ഗോള്‍ മെസിയും നേടി. ഈ സീസണലില്‍ പോര്‍ച്ചുഗീസ് താരം 2012 ലാ ലിഗ സീസണില്‍ മെസി നേടിയ 50 ഗോളിനു രണ്ടു ഗോള്‍ പിറകിലായി. ലാ ലിഗയില്‍ 48 ഗോളിനു പുറമേ ചാമ്പ്യന്‍സ് ലീഗില്‍ പത്ത്, യുവേഫ സൂപ്പര്‍ കപ്പില്‍ രണ്ട്, കോപ ഡെല്‍ റേയില്‍ ഒന്ന് എന്നിങ്ങനെയായിരുന്നു സീസണില്‍ റൊണാള്‍ഡോയുടെ നേട്ടങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.