പാക്കിസ്ഥാനു പരമ്പര
പാക്കിസ്ഥാനു പരമ്പര
Monday, May 25, 2015 12:49 AM IST
ലാഹോര്‍: സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പര പാക്കിസ്ഥാന്. ഇന്നലെ നടന്ന ആവേശോജ്വലമായ രണ്ടാം മത്സരത്തില്‍ രണ്ടു പന്തു ശേഷിക്കെയാണ് പാക്കിസ്ഥാന്‍ രണ്ടു വിക്കറ്റിനു വിജയിച്ചത്. സ്കോര്‍: സിംബാബ് വെ- 20 ഓവറില്‍ മൂന്നിന് 175. പാക്കിസ്ഥാന്‍- 19.4 ഓവറില്‍ എട്ടിന് 176. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയ്ക്കുവേണ്ടി സീന്‍ വില്യംസ് 32 പന്തില്‍ 58ഉം സിബാന്‍ഡ 46 പന്തില്‍ 49 റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ 40 പന്തില്‍ 62 റണ്‍സ് നേടിയ മുഖ്താര്‍ അഹമ്മദാണ് കരകയറ്റിയത്. അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനെ ബിലാവല്‍ ഭട്ട് സിക്സും ഫോറും നേടി വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ ട്വന്റി-20യിലും പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.