തലപ്പത്തു പുതിയ മുഖം വരട്ടെ: പ്ളറ്റീനി
Tuesday, May 26, 2015 10:59 PM IST
പാരീസ്: ഫിഫ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനാണെന്ന് മിഷേല്‍ പ്ളറ്റീനി. ഫിഫയുടെ തലപ്പത്് പുതിയ ഒരാള്‍ വരാനുള്ള ആഗ്രഹമാണ് ബ്ളാറ്ററെ പിന്തുണയ്ക്കുന്നതില്‍നിന്നും പിന്‍മാറാന്‍ കാരണമെന്ന് പ്ളാറ്റിനി പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് ഫിഗോയും മൈക്കല്‍ വാന്‍ പ്രാഗും പിന്‍മാറിയതോടെ നിലവിലെ പ്രസിഡന്റ് സെപ് ബ്ളാറ്ററും അലി ബിന്‍ അല്‍ ഹുസൈനും മാത്രമാണു ശേഷിക്കുന്നത്. വെള്ളിയാഴ്ചയാണു തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബ്ളാറ്റര്‍ ഫിഫ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുന്നത്. 2011ല്‍ അവസാന മത്സരമാണെന്നു ബ്ളാറ്റര്‍ പറഞ്ഞിരുന്നെങ്കിലും ഇത്തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് അവസരം തേടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.