സിംബാബ്വെയ്ക്കെതിരേ പാക്കിസ്ഥാനു ജയം
സിംബാബ്വെയ്ക്കെതിരേ പാക്കിസ്ഥാനു ജയം
Thursday, May 28, 2015 12:06 AM IST
ലാഹോര്‍: രണ്ടു വര്‍ഷത്തിനുശേഷം പാക്കിസ്ഥാന്‍ ഏകദിന ടീമിലേക്കു തിരിച്ചെത്തിയ ഷോയ്ബ് മാലിക്ക് തിരിച്ചുവരവ് സെഞ്ചുറിയിലൂടെ ഗംഭീരമാക്കി. സിംബാബ്വെയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 41 റണ്‍സ് ജയത്തോടെ പാക്കിസ്ഥാന്‍ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്തി. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ മൂന്നു വിക്കറ്റിന് 375, സിംബാബ്വെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 334. മാലിക്ക് ആറു വര്‍ഷത്തിനുശേഷം നേടുന്ന ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമാണ്. 112 റണ്‍സ് നേടിയ മാലിക്കാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനുവേണ്ടി ബാറ്റെടുത്തവരെല്ലാം അര്‍ധസെഞ്ചുറിയും കടന്ന് മുന്നേറിയപ്പോള്‍ പാക്കിസ്ഥാന്‍ സ്വന്തം നാട്ടിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലെത്തി. ഇതിനു മുമ്പ് സ്വന്തം നാട്ടില്‍ 357 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ ഉയര്‍ന്ന സ്കോര്‍. ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നല്‍കിയത്. നായകന്‍ അസ്ഹര്‍ അലി (79), മുഹമ്മദ് ഹഫീസ് (86) 26 ഓവറില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തശേഷമാണ് പിരിഞ്ഞത്. ഹാരിസ് സൊഹൈലും(89) മറുപടി ബാറ്റിംഗില്‍ സിംബാബ്വെ മികച്ച കളി കെട്ടഴിച്ചു. എല്‍ട്ടന്‍ ചിഗുംബാര (117), ഹാമില്‍ട്ടണ്‍ മസകഡ്സ (73) എന്നിവരാണ് സിംബാബ് വേയുടെ തിരിച്ചടിക്കു നേതൃത്വം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.