ഫെഡറര്‍, ഷറപ്പോവ നാലാം റൌണ്ടില്‍
ഫെഡറര്‍, ഷറപ്പോവ നാലാം റൌണ്ടില്‍
Saturday, May 30, 2015 12:11 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ നാലാം റൌണ്ടില്‍ പ്രവേശിച്ചു. മുന്‍ ചാമ്പ്യന്‍ ഫെഡറര്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയുടെ ദാമിര്‍ ഡസുംഹറിനെ 6-4, 6-3, 6-2ന് തോല്‍പ്പിച്ചു. സ്റ്റനിസ്ളാസ് വാവ്റിങ്ക, അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ 6-4, 6-3, 6-2ന് പരാജയപ്പെടുത്തി. ആന്‍ഡി മുറെ, ഡേവിഡ് ഫെറര്‍ മൂന്നാം റൌണ്ടില്‍. മുറെ പോര്‍ച്ചുഗലിന്റെ ജോവോ സോസയെ 6-2, 4-6, 6-4, 6-1ന് തോല്‍പ്പിച്ചു. നൊവാക് ജോക്കോവിച്ച് ലക്സംബര്‍ഗിന്റെ ഗയില്‍സ് മ്യൂളറെ 6-1, 6-4, 6-4ന് പരാജയപ്പെടുത്തി. സ്പെയിനിന്റെ ഫെറര്‍ സ്വന്തം നാട്ടുകാരന്‍ ഡാനിയല്‍ ഗിമേനോയെ 6-3, 6-2, 6-1ന് തോല്‍പ്പിച്ചു.

ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡി പതിനാറാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നറെ 6-4, 4-6, 6-3, 6-3ന് കീഴടക്കി. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണ്‍ തായ്വാന്റെ യെന്‍ സണ്‍ ലൂവിനെ 5-7, 6-4, 6-4, 6-4ന്് മറികടന്നു. ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ച് പതിനെട്ടാം സീഡ് സ്പെയിന്റെ ടോമി റോബ്രോഡെയെ 7-5, 3-6, 6-2, 4-6, 6-4ന് കീഴടക്കി. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കെ അര്‍ജന്റീനയുടെ കാര്‍ലോസ് ബെര്‍ലോകിനെ 3-6, 6-3, 6-1, 4-6, 6-1ന് കീഴടക്കി.

വനിതകളില്‍ മരിയ ഷറപ്പോവ, അനാ ഇവാനോവിച്ച്, എക്ടറീന മകറോവ, എലീന സ്വിറ്റോലിന, ലൂസി സഫര്‍കോവ എന്നിവര്‍ നാലാം റൌണ്ടില്‍ കടന്നു. ഷറപ്പോവ ഓസ്ട്രേലിയയുടെ സമാന്ത സ്റ്റോസറെ 6-3, 6-4ന് കീഴടക്കി. ഇവാനോവിച്ച് ക്രൊയേഷ്യയുടെ ഡോന വെകിച്ചിനെതിരെ 6-0, 6-3ന്റെ അനായാസ ജയം നേടി. റഷ്യയുടെ യെക്റ്ററീന മകറോവ സ്വന്തം നാട്ടുകാരി യെലേന വെസ്നിനയെ 6-2, 6-4ന് കീഴടക്കി. ഉക്രെയ്ന്റെ യെലീന സ്വിറ്റോലിന ജര്‍മനിയുടെ അനിക ബെക്കിനെ 6-3, 2-6, 6-4ന് തോല്‍പ്പിച്ചു. ലൂസി സഫറോവ 6-3, 7-6ന് സാബിന്‍ ലിസിസിക്കിയെ പരാജയപ്പെടുത്തി. സ്പെയിന്റ ഗ്ാര്‍ബിന്‍ മഗ്റൂസ ജര്‍മനിയുടെ എയ്ഞ്ചലിക് കെര്‍ബറെ 4-6, 6-2, 6-2ന് തോല്‍പ്പിച്ചു.


പെയ്സ്, സാനിയ സഖ്യങ്ങള്‍ മൂന്നാം റൌണ്ടില്‍

പാരീസ്: ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സും സാനിയ മിര്‍സയും അവരുടെ പങ്കാളികള്‍ക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ മൂന്നാം റൌണ്ടില്‍ കടന്നു. പെയ്സ്-ഡാനിയല്‍ നെസ്റര്‍ സഖ്യം ജര്‍മന്‍-ഓസ്ട്രിയന്‍ കൂട്ടുകെട്ട് ആന്ദ്രെ ബെഗെമന്‍-ജൂലിയന്‍ നോള്‍സ് സഖ്യത്തെ 7-6, 6-2ന് തോല്‍പ്പിച്ചു. സാനിയ-മര്‍ട്ടിന ഹിംഗിസ് സഖ്യം ഫ്രാന്‍സിന്റെ സ്റെഫാനി ഫോര്‍ടെസ്-അമാന്‍ഡന്‍ ഹെസെ സഖ്യത്തെ 6-3, 6-4ന പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.