കിരണിനു സ്വര്‍ണം
കിരണിനു സ്വര്‍ണം
Tuesday, July 28, 2015 12:00 AM IST
അത്താണി (തൃശൂര്‍): ജൂണിയര്‍ വിഭാഗത്തില്‍ (83 കിലോ) തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശി കിരണ്‍ സ്വര്‍ണം നേടി. ജൂണിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പും ഇന്ത്യ കരസ്ഥമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഏറെ കഠിനാധ്വാനം ചെയ്താണു കിരണ്‍ നേട്ടം കൊയ്തത്. അഞ്ചു വര്‍ഷമായി കിരണ്‍ ഈ രംഗത്തുണ്ട്. യൂണിവേഴ്സറ്റി, ഇന്റര്‍ യൂണിവേഴ്സിറ്റി, ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്തു നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഡിസംബറില്‍ നടന്ന യൂണിവേഴ്സിറ്റി മത്സരത്തിലും ജനുവരിയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും കിരണ്‍ മെഡല്‍ നേടിയിരുന്നു. തുടര്‍ന്നാണ് ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്. മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ കളത്തില്‍ പ്രകാശന്റെ മകനാണു കിരണ്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍നിന്നു ബിഎ ജേര്‍ണലിസം പൂര്‍ത്തീകരിച്ച് ഉപരിപഠനത്തിനു തയാറെടുക്കുകയാണു താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.