വിദാല്‍ ബയേണില്‍
വിദാല്‍ ബയേണില്‍
Wednesday, July 29, 2015 11:26 PM IST
മ്യൂണിക്: യുവന്റസിന്റെ ചിലിയന്‍ താരം അര്‍തുറോ വിദാല്‍ ബുണ്ടസ് ലിഗ ടീം ബയേണ്‍ മ്യൂണിക്കില്‍ ഔദ്യോഗികമായി ചേര്‍ന്നു. 40 മില്യണ്‍ ഡോളറിനാണ് വിദാല്‍ ബയേണിലെത്തിയത്. വിദാല്‍ ബയേണിലെത്തുമെന്ന് ക്ളബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

28കാരനായ വിദാല്‍ മെഡിക്കല്‍ ക്ളിയറന്‍സിനു ശേഷമാണ് ബയേണുമായി കരാര്‍ ഒപ്പിട്ടത്. ബയേണില്‍നിന്ന് ഈ സീസണില്‍ ബാസ്റ്യന്‍ ഷ്വെന്‍സ്റൈഗര്‍ മാഞ്ചസ്റര്‍ യുണൈറ്റഡിലേക്കു പോയിരുന്നു. ഇതോടെ മധ്യനിരയില്‍ ബയേണിനു മികച്ച ഒരു താരത്തെ വേണമായിരുന്നു. അതാണ് വിദാലിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ഈയിടെ കഴിഞ്ഞ കോപ്പ അമേരിക്കയില്‍ മികച്ച താരമായി വിദാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബുണ്ടസ് ലിഗയില്‍ 2007ല്‍ വിദാല്‍ ബയര്‍ ലെവര്‍കുസനില്‍ കളിച്ചിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.