2022 വിന്റര്‍ ഒളിമ്പിക്സ് ബെയ്ജിംഗില്‍
Saturday, August 1, 2015 11:54 PM IST
ക്വാലാലംപുര്‍: 2022 വിന്റര്‍ ഒളിമ്പിക്സിനു ബെയ്ജിംഗ് വേദിയാകും. രഹസ്യവോട്ടെടുപ്പില്‍ കസാക്കിസ്ഥാനിലെ അല്‍മാട്ടിയെ പിന്തള്ളിയാണ് ചൈന വേദി സ്വന്തമാക്കിയത്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍ ഇന്നലെ ചേര്‍ന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടത്. 2011 ഏഷ്യന്‍ വിന്റര്‍ ഗെയിംസ് സംഘടിപ്പിച്ചതിന്റെ മേന്‍മയും എണ്ണസമ്പുഷ്ട രാഷ്ട്രം എന്ന പിന്തുണയും കസാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തിയില്ല. നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും സംഘാടനത്തിനുണ്ടാകുന്ന കനത്ത പണച്ചെലവിനെത്തുടര്‍ന്നു പിന്‍മാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.