കേരളത്തിന് ഇന്നിംഗ്സ് തോല്‍വി
Saturday, August 1, 2015 11:55 PM IST
മൈസൂര്‍: തിമ്മപ്പയ്യ ട്രോഫി ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരേ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി. ഇന്നിംഗ്സിനും 72 റണ്‍സിനുമാണ് ഗുജറാത്തിന്റെ ജയം. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ഫോളോ ഓണ്‍ ചെയ്തു രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളത്തിന്റെ ഇന്നിംഗ്സ് 112 റണ്‍സിന് അവസാനിച്ചു. പരിക്കേറ്റ ബേസില്‍ തമ്പി ബാറ്റിംഗിനിറങ്ങിയില്ല. 38 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് ടോപ്സ്കോര്‍. ഗുജറാത്തിനായി ഹര്‍ദിക് പട്ടേല്‍ നാലുവിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.