ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താത്പര്യം: ലോ
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താത്പര്യം: ലോ
Saturday, August 1, 2015 11:53 PM IST
ചെന്നൈ: ദേശീയ ടീമിനു ബിസിസിഐ പുതിയ പരിശീലകനെ തേടുന്നതിനിടെ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്െടന്നു മുന്‍ ഓസ്ട്രേലിയന്‍ താരം സ്റുവര്‍ട്ട് ലോ. നിലവില്‍ ഓസ്ട്രേലിയന്‍ എ ടീമിന്റെ പരിശീലകനായ ലോ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. പരിശീലകനാകനുള്ള താത്പര്യം ബിസിസിഐ നേതൃത്വത്തെ അറിയിച്ചു. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളെക്കുറിച്ച് തികഞ്ഞ ധാരണയുള്ളതിനാല്‍ ടീമിനെ ഉയരങ്ങളിലേക്കു നയിക്കാന്‍ കഴിയുമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശ്, ശ്രീലങ്ക ദേശീയ ടീമുകളെ ലോ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ വിമതലീഗായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലും (ഐസിഎല്‍) 46കാരനായ മുന്‍ ബാറ്റ്സ്മാന്‍ കളിച്ചിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീം പര്യടനത്തിനെത്തുംമുമ്പ് പരിശീലകനെ നിയമിക്കുമെന്നു ബിസിസിഐ വ്യക്തമാക്കി. മുന്‍ ഇംഗ്ളണ്ട് ടീം ഡയറക്ടര്‍ ആന്‍ഡി ഫ്ളവര്‍, മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി എന്നിവര്‍ പരിഗണനയിലുണ്ട്.


ഇതിനിടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടാന്‍ താരങ്ങളെ അനുവദിക്കേണ്െടന്നു ബിസിസിഐ തീരുമാനിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ താരങ്ങള്‍ക്ക് ആവശ്യത്തിനു സമയം നല്കിയിട്ടുണ്െടന്നു ബോര്‍ഡ് വ്യക്തമാക്കി. അടുത്തിടെ നടന്ന പരമ്പരകളില്‍ വിരാട് കോഹ്ലി കാമുകി അനുഷ്ക ശര്‍മയ്ക്കൊപ്പം കറങ്ങിനടന്നത് ബിസിസിഐയ്ക്കു തലവേദന സൃഷ്ടിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.