ഓസ്ട്രേലിയയുടെ ബംഗ്ളാദേശ് പര്യടനം ഒക്ടോബറില്‍
Monday, August 3, 2015 10:59 PM IST
ധാക്ക: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ളാദേശ് പര്യടനത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. രണ്ടുടെസ്റുകള്‍ മാത്രമാണ് പരമ്പരയിലുള്‍പ്പെടുത്തിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്‍പതുമുതല്‍ 13 വരെ ചിറ്റഗോംഗിലാണ് ആദ്യ ടെസ്റ്. ധാക്കയില്‍ നടക്കുന്ന അവസാന മത്സരം 17 മുതലാണ്.

സെപ്റ്റംബര്‍ 28 നെത്തുന്ന ഓസീസ് ടീം ബംഗ്ളാദേശ് ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരേ പരിശീലനമത്സരവും കളിക്കും. പാക്കിസ്ഥാന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഈ വര്‍ഷം ബംഗ്ളാദേശില്‍ പര്യടനം നടത്തിയിരുന്നു.


ഇത് രണ്ടാംതവണയാണ് ബംഗ്ളാദേശില്‍ പര്യടനത്തിനായി കങ്കാരുക്കള്‍ എത്തുന്നത്. 2006ല്‍ ടെസ്റ് പരമ്പര 2-0ത്തിനു സന്ദര്‍ശകര്‍ സ്വന്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.