പുതിയ പേരില്‍ കിവികള്‍ തോറ്റമ്പി
പുതിയ പേരില്‍ കിവികള്‍ തോറ്റമ്പി
Monday, August 3, 2015 10:57 PM IST
ഹരാരേ: മാവോരി ഭാഷ വാരാചരണത്തിന്റെ ഭാഗമായി അയോട്ടേറോയെന്നു പേരുമാറ്റി കളത്തിലിറങ്ങിയ ന്യൂസിലന്‍ഡിനു ക്രിക്കറ്റ് കളത്തില്‍ ദയനീയ തോല്‍വി. 300 റണ്‍സ് മുകളില്‍ സ്കോര്‍ ചെയ്തിട്ടും സിംബാബ്വെയാണ് കിവികളെ പറപ്പിച്ചത്. 304 റണ്‍സിന്റെ വിജയലക്ഷ്യം സിംബാബ്വെ 49 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 126 റണ്‍സെടുത്തു പുറത്താകാതെ നിന്ന ക്രെയ്ഗ് ഇര്‍വിനാണ് കളിയിലെ താരം. ജയത്തോടെ മൂന്നുമത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിനു മുന്നിലെത്തി. സ്കോര്‍: ന്യൂസിലന്‍ഡ് നാലിന് 303, സിംബാബ് വെ മൂന്നിന് 304.

ബാറ്റിംഗിനു നിയോഗിക്കപ്പെട്ട കിവികള്‍ക്ക് തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. എന്നാല്‍ സെഞ്ചുറി നേടിയ റോസ് ടെയ്ലറിന്റെയും (122 പന്തില്‍ പുറത്താകാതെ 112), നായകന്‍ കെയ്ന്‍ വില്യംസണിന്റെയും (97) കിവികളെ മികച്ച സ്കോറിലെത്തിച്ചു.


പതിയെ തുടങ്ങിയ സിംബാബ്വെയ്ക്കു തുണയായത് കൂട്ടുകെട്ടുകളാണ്. ആദ്യവിക്കറ്റില്‍ ഹാമില്‍ട്ടണ്‍ മസകഡ്സ (84), ജസ്റിസ് ചിബാബയ്ക്കൊപ്പം (42) 74 റണ്‍സും രണ്ടാംവിക്കറ്റില്‍ ഇര്‍വിനൊപ്പം 120 റണ്‍സും കൂട്ടിച്ചേര്‍ത്തു. 108 പന്തില്‍ 11 ഫോറും അഞ്ചു പടുകൂറ്റന്‍ സിക്സറുമടങ്ങുന്നതായിരുന്നു ഇര്‍വിന്റെ ഇന്നിംഗ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.