നദാലിന് 67-ാം കിരീടം
നദാലിന് 67-ാം കിരീടം
Monday, August 3, 2015 10:58 PM IST
ഹാംബര്‍ഗ്: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിനു വീണ്ടും അതേ പ്രതലത്തില്‍ കിരീടം. പരിക്കും ഫോമില്ലായ്മയും അലട്ടി ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ശേഷം ആദ്യമായാണ് നദാല്‍ ഒരു കിരീടം സ്വന്തമാക്കുന്നത്. സമീപകാലത്ത് കളിമണ്ണില്‍ രണ്ടു തവണ തന്നെ പരാജയപ്പെടുത്തിയ ഇറ്റലിയുടെ ഫാബിയോ ഫോഞ്ഞിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി നദാല്‍ ഹാംബര്‍ഗ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്കോര്‍: 7-5, 7-5. 12 തവണയാണ് നദാല്‍ ഫോഞ്ഞിനിയുടെ സെര്‍വ് ബ്രേക് ചെയ്തത്.

29കാരനായ നദാലിന്റെ 67-ാമത് സിംഗിള്‍സ് കിരീടമാണിത്. കളിമണ്‍ കോര്‍ട്ടിലെ 47-ാമത്തേതും. 14 ഗ്രാന്‍ഡ് സ്്ലാമുകള്‍ സ്വന്തമായുള്ള നദാല്‍ 2008ലാണ് ഇവിടെ അവസാനം കിരീടം ചൂടുന്നത്. ഈ വര്‍ഷം നദാല്‍ നേടുന്ന മൂന്നാം കിരീടമാണിത്. വളരെ വിഷമമേറിയ ഫൈനലായിരുന്നു ഇത്. എങ്കിലും മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്െടന്നു നദാല്‍ പറഞ്ഞു. 2013ല്‍ ഇവിടെ ചാമ്പ്യനായിരുന്നു ഫോഞ്ഞിനി. ഇതില്‍ വിജയിക്കാനായാല്‍ നദാലിനെ കളി മണ്‍കോര്‍ട്ടില്‍ മൂന്നു തവണ പരാജയപ്പെടുത്തുന്ന ഏക താരമാകുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.