വിലക്കു നീക്കിയതില്‍ ഷാരൂഖിനു സന്തോഷം
വിലക്കു നീക്കിയതില്‍ ഷാരൂഖിനു സന്തോഷം
Tuesday, August 4, 2015 11:38 PM IST
മുംബൈ: വാങ്കഡെ സ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കു പിന്‍വലിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നടപടിയെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സ്വാഗതം ചെയ്തു.

ഇത് വളരെ സന്തോഷകരമാണ്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളാണ് ഞാന്‍. കോല്‍ക്കത്ത ടീമിന്റെ ഭാഗമെന്ന നിലയില്‍ എനിക്ക് വാങ്കഡെ സ്റേഡിയത്തില്‍ വരേണ്ടിവരും. ക്രിക്കറ്റ് ആവേശം നിറ്റ കളിയാണ്. അതിന്റെ ആവേശത്തില്‍ പറ്റിയ തെറ്റാണ് അന്നു സംഭവിച്ചത്. തിരിച്ചു ചിന്തിക്കുമ്പോള്‍ അത് തിരുത്താമായിരുന്നെന്നു കരുതുന്നു. അഞ്ചു വര്‍ഷത്തേക്കു വിലക്കുകയെന്നത് വളരെ ക്രൂരമായ ശിക്ഷയായിരുന്നു. അതു പിന്‍വലിക്കാന്‍ തയാറായതില്‍ വലിയ സന്തോഷമുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷനെ ഇക്കാര്യത്തിലുള്ള എന്റെ നന്ദി അറിയിക്കുന്നു-ഷാരൂഖ് പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സ്റേഡിയത്തില്‍ പുക വലിച്ചതിനും സെക്യൂരിറ്റി ജീവനക്കാരെ കൈയേറ്റം ചെയ്തതിനും ഷാരൂഖിനെ വിലക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.