ബ്ളാറ്റര്‍ കായികബന്ധം ഉപേക്ഷിക്കുന്നു
ബ്ളാറ്റര്‍ കായികബന്ധം ഉപേക്ഷിക്കുന്നു
Tuesday, August 4, 2015 11:38 PM IST
ക്വാലാലംപുര്‍: ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ അംഗത്വവും രാജിവച്ചു. ഫെബ്രുവരി 26നു നടക്കുന്ന ഫിഫ പ്രസിഡന്റ് സ്ഥാനവും സെപ് ബ്ളാറ്റര്‍ ഒഴിയും. മിഷേല്‍ പ്ളാറ്റീനിക്കാണ് പ്രസിഡന്റ് പദത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്. അഴിമതിയാരോപണങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ് ബ്ളാറ്ററും സംഘവും. ഇതാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്നും രാജിവയ്ക്കാന്‍ ബ്ളാറ്ററെ പ്രേരിപ്പിച്ചത്. ഒളിമ്പിക് കമ്മിറ്റിയില്‍നിന്നു കൂടി ബ്ളാറ്റര്‍ ഒഴിയുമ്പോള്‍ കായികരംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിറഞ്ഞു നിന്നിരുന്ന ഒരു വ്യക്തിത്വമാണ് പടിയിറങ്ങുന്നത്. 16 വര്‍ഷമായി ഒളിമ്പിക് കമ്മിറ്റിയിലെ പ്രമുഖ അംഗമാണ് ബ്ളാറ്റര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.