യൂറോപ്യന്‍ ഹോക്കി പര്യടനം: ഇന്ത്യ ഫ്രാന്‍സിനെ തോല്പിച്ചു
Wednesday, August 5, 2015 11:20 PM IST
പാരീസ്: ഇന്ത്യന്‍ ഹോക്കി ടീമിന്റെ യൂറോപ്യന്‍ പര്യടനത്തിനു വിജയത്തുടക്കം. ഫ്രാന്‍സിനെതിരേ എതിരില്ലാത്ത രണ്ടുഗോള്‍ ജയമാണ് ടീം സ്വന്തമാക്കിയത്. ഇന്ത്യക്കായി എസ്.വി. സുനിലും ചിംഗ്ളേസന സിംഗുമാണ് ഗോള്‍വല കുലുക്കിയവര്‍. ആദ്യക്വാര്‍ട്ടറില്‍ ഇരുപക്ഷവും ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും സ്കോര്‍ ചെയ്യാനായില്ല. 18-ാം മിനിറ്റിലാണ് ചിംഗ്ളസന ആദ്യ ഗോള്‍ നേടുന്നത്. ഗോള്‍ വീണതോടെ ഫ്രാന്‍സ് തളര്‍ന്നു. ഇന്ത്യയാകട്ടെ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. 26-ാം മിനിറ്റില്‍ ഫ്രഞ്ച് പ്രതിരോധത്തെ കബളിപ്പിച്ച് സുനില്‍ സന്ദര്‍ശകരുടെ രണ്ടാംഗോളും സ്വന്തമാക്കി. ഫ്രാന്‍സുമായുള്ള അവസാന മത്സരം ഇന്ന് നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.