കേരളം പിടിമുറുക്കി
Wednesday, August 5, 2015 11:20 PM IST
മൈസൂര്‍: തിമ്മപ്പയ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തമിഴ്നാടിനെതിരേ കേരളം വിജയത്തിലേക്ക്. തമിഴ്നാടിനെ ഒന്നാം ഇന്നിംഗ്സില്‍ 153 റണ്‍സിനു പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 176 റണ്‍സിനു പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ നേടിയ 113 റണ്‍സിന്റെ ലീഡ് നേടിയ കേരളം 289 റണ്‍സിന്റെ ഓവറോള്‍ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 85 എന്ന നിലയില്‍ പതറുകയാണ്. വിജയിക്കണമെങ്കില്‍ അവര്‍ക്ക് ഇനി 205 റണ്‍സ് കൂടി വേണം. നേരത്തെ 49 റണ്‍സ് നേടിയ നിഖിലേഷിന്റെയും 44 റണ്‍സ് നേടി രോഹന്‍ പ്രേമിന്റെയും പ്രകടനമാണ് കേരളത്തിന് 176 റണ്‍സ് സമ്മാനിച്ചത്. തമിഴ്നാടിനുവേണ്ടി ഡി. ചന്ദ്രശേഖര്‍ എട്ടു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.