സാനിയയുടെ ഖേല്‍രത്നയ്ക്കു കര്‍ണാടക ഹൈക്കോടതിയുടെ സ്റേ
സാനിയയുടെ ഖേല്‍രത്നയ്ക്കു കര്‍ണാടക ഹൈക്കോടതിയുടെ സ്റേ
Thursday, August 27, 2015 11:20 PM IST
ബംഗളൂരു: ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേല്‍രത്ന പുരസ്കാരം കര്‍ണാടക ഹൈക്കോടതി സ്റേ ചെയ്തു. പാരാലിമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ തീരുമാനം. 2012ലെ ലണ്ടന്‍ പാരാലിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവായ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്െടന്നും അതിനാല്‍ സാനിയയുടെ പുരസ്കാരം സ്റേ ചെയ്യണമെന്നുമായിരുന്നു ഗിരിഷയുടെ ആവശ്യം. ഹര്‍ജി അംഗീകരിച്ച കോടതി വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര കായികമന്ത്രാലയത്തോടും നിര്‍ദേശിച്ചു. ടെന്നിസ് ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സാനിയയുടെ സമീപ കാലത്തെ മികച്ച പ്രകടനമാണു ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.