റയലിനു കൂറ്റന്‍ ജയം, ബാഴ്സയ്ക്കു നിറംകെട്ട ജയം
Monday, August 31, 2015 12:04 AM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബാഴ്സയ്ക്കു നിറംകെട്ട ജയം. ഏകപക്ഷീയമായ അഞ്ചു ഗോളിന് റയല്‍, റയല്‍ ബെറ്റിസിനെ തകര്‍ത്തപ്പോള്‍ മലാഗയ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം.

സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ റയലിനുവേണ്ടി ജയിംസ് റോഡ്രിഗസും(39, 50) ഗാരെത് ബെയ്ലും (2,89) ഇരട്ട ഗോള്‍ നേടി. കരിം ബന്‍സേമയുടെ (47) വകയായിരുന്നു അഞ്ചാം ഗോള്‍.

ആദ്യമത്സരത്തില്‍ സമനില വഴങ്ങിയ റയല്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ക്രിസ്റ്യാനോ റൊണാള്‍ഡോ നിറംമങ്ങിയ മത്സരത്തില്‍ ബെയ്ലും റോഡ്രിഗസും മിന്നും പ്രകടനം പുറത്തെടുത്തു.


തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാഴ്സലോണ ജയം കണ്ടു. നിറംകെട്ട വിജയമെങ്കിലും മലാഗയെപ്പോലൊരു ടീമിനെ പരാജയപ്പെടുത്താന്‍ സാധിച്ചതില്‍ ബാഴ്സയ്ക്ക് ആശ്വസിക്കാം. ബെല്‍ജിയം സ്ട്രൈക്കര്‍ തോമസ് വെര്‍മാലെന്‍ (73) വകയായിരുന്നു ഗോള്‍, സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ബ്രസീല്‍ സൂപ്പര്‍സ്റാര്‍ നെയ്മര്‍ക്കു വേണ്ട രീതിയില്‍ തിളങ്ങാനായില്ല. മറ്റൊരു മത്സരത്തില്‍ സെല്‍റ്റ വിഗോ റായോ വയ്യക്കാനോയെ 3-0നു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.