ഇന്ത്യ- നേപ്പാള്‍ സൌഹൃദം ഇന്ന്
Monday, August 31, 2015 12:06 AM IST
പൂന: അന്താരാഷ്്ട്ര ഫുട്ബോള്‍ സൌഹൃദമത്സരത്തില്‍ ഇന്ത്യ ഇന്നു നേപ്പാളിനെ നേരിടും. ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ പുനരധിവാസത്തിന് ഈ മത്സരത്തില്‍നിന്നു കിട്ടുന്ന വരുമാനം ഉപയോഗിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. മത്സരം ഇന്ത്യ ലഘുവായി കാണുന്നില്ലെന്ന് പരിശീലകന്‍ സ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ബലേവാഡി സ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിനാണ് മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.