ഡി മരിയയ്ക്കു മികച്ച തുടക്കം
Tuesday, September 1, 2015 12:13 AM IST
പാരീസ്: മാഞ്ചസ്റര്‍ യുണൈറ്റഡില്‍നിന്നും ഫ്രഞ്ച് ക്ളബ് പാരീ സാന്‍ ഷെര്‍മയിനിലേക്കു കൂടുമാറിയ അര്‍ജന്റീനയുടെ വിംഗര്‍ ഏയ്ഞ്ചല്‍ ഡി മരിയയ്ക്കു ക്ളബ്ബിനൊപ്പമുള്ള തുടക്കം ഗംഭീരമാക്കി. ഫ്രഞ്ച് ലീഗ് ഒന്നില്‍ മോണക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ അവസാന 25 മിനിറ്റുകളില്‍ ഇറങ്ങിയ മരിയ ഒരു ഗോളിനു വഴിയൊരുക്കി ക്ളബ്ബിന്റെ പ്രതീക്ഷ കാത്തു. മത്സരത്തില്‍ പിഎസ്ജി 3-0ന് ജയിച്ചു. എഡിന്‍സണ്‍ കവാനി രണ്ടും ഇസക്വിയേല്‍ ലാവെസി ഒരു ഗോളും നേടി. ലാവെസിയുടെ ഗോളിനാണ് മരിയ വഴിയൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.