ഇന്ത്യയും നേപ്പാളും സമനിലയില്‍
Tuesday, September 1, 2015 12:11 AM IST
പൂന: സൌഹൃദ ഫുട്ബോളില്‍ ഇന്ത്യയെ നേപ്പാള്‍ സമനിലയില്‍ കുരുക്കി. ഭൂകമ്പത്തിനുശേഷം നേപ്പാള്‍ ആദ്യമായി കളിക്കാനിറങ്ങിയ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ആധിപത്യം. എന്നാല്‍ ഗോളവസരങ്ങള്‍ കളഞ്ഞുകുളിച്ചതു തിരിച്ചടിയായി. 16-ാം മിനിറ്റില്‍ ജെ.ജെ. ലാല്‍പെല്‍ഖുലയും രണ്ടാംപകുതിയില്‍ മലയാളിതാരം സി.കെ. വിനീതും അവസരങ്ങള്‍ തുലച്ചു. മത്സരത്തില്‍നിന്നു ലഭിക്കുന്ന വരുമാനം നേപ്പാളിലെ പുനരധി വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.