ദേവേന്ദ്രോ സിംഗ് സെമിയില്‍
ദേവേന്ദ്രോ സിംഗ് സെമിയില്‍
Wednesday, September 2, 2015 10:12 PM IST
ബാങ്കോക്ക്: കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് ഇന്ത്യയുടെ ദേവേന്ദ്രോ സിംഗ്(49 കിലോഗ്രാം) ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ഇന്തോനേഷ്യയുടെ ക്വാങ്കു ലാംഗുവിനെ 3-0നു തകര്‍ത്താണ് ദേവേന്ദ്രോ സെമിയിലെത്തിയത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ദേവേന്ദ്രോ ഒരു മെഡല്‍ ഉറപ്പിച്ചു. ഉസ്ബെക്കിസ്ഥാന്റെ ഹസന്‍ബോയിയാണ് സെമിയില്‍ ദേവേന്ദ്രോയുടെ എതിരാളി. ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടാനും ദേവേന്ദ്രോയ്ക്കായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.