വികാസ്, ശിവ ഥാപ്പ സെമിയില്‍
Thursday, September 3, 2015 11:34 PM IST
ബാങ്കോക്ക്: ഇന്ത്യന്‍ താരങ്ങളായ വികാസ് കൃഷ്ണന്‍, എല്‍. ദേവേന്ദ്രോ സിംഗ്, ശിവ ഥാപ്പ എന്നിവര്‍ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. സെമിയിലെത്തിയതോടെ മൂവരും മെഡല്‍ ഉറപ്പിച്ചു. നിലവിലെ ചാമ്പ്യനായ വികാസ് കൃഷ്ണന്‍ (75 കിലോഗ്രാം) വിയറ്റ്നാമിന്റെ ദിന്‍ ഹോംഗ് തരംഗിനെ 3-0 നു തകര്‍ത്തു. ശിവഥാപ്പ (56 കിലോഗ്രാം) കിര്‍ഗിസ്ഥാന്റെ ഒമര്‍ബെക് മലബെകോവിനെയും (സ്കോര്‍ 2-1) പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.