ഐസിസി റാങ്കിംഗ്: ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം
ഐസിസി റാങ്കിംഗ്: ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം
Thursday, September 3, 2015 11:36 PM IST
ദുബായ്: ശ്രീലങ്കയ്ക്കെതിരായ ടെസ്റ് പരമ്പര ജയത്തോടെ ഐസിസി ടെസ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു നേട്ടം. ബൌളര്‍മാരുടെ റാങ്കിംഗില്‍ ഇഷാന്ത് ശര്‍മയും ബാറ്റ്സ്മാന്‍മാരില്‍ ചേതേശ്വര്‍ പൂജാരയും ആദ്യ 20ല്‍ ഇടം നേടി. ട്വന്റി-20 റാങ്കിംഗില്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെയാണ് കോഹ്ലി പിന്തള്ളിയത്.

24-ാം സ്ഥാനത്തായിരുന്ന പൂജാര നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ആദ്യ 20 പേരില്‍ ഇടം നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് പൂജാര. 11-ാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയാണ് പൂജാരയ്ക്കു മുന്നിലുള്ളത്.

മൂന്നാം ടെസ്റിലെ സെഞ്ചുറി മികവാണ് പൂജാരയെ റാങ്കിംഗില്‍ മുന്നിലെത്തിച്ചത്. പൂജാരയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്കു വിജയവും പരമ്പരയും സമ്മാനിച്ചത്. സ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. എ.ബി.ഡിവില്യേഴ്സ് രണ്ടാം സ്ഥാനത്താണ്.


ബൌളര്‍മാരില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇഷാന്ത് ശര്‍മ പതിനെട്ടാം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്തുള്ള അശ്വിനാണ് ആദ്യ 10ലെ ഏക ഇന്ത്യന്‍ സാന്നിധ്യം. 200 വിക്കറ്റ് നേട്ടമാണ് ഇഷാന്തിനു തുണയായത്. ഡെയ്ല്‍ സ്റ്റെയിന്‍ തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. ടീം റാങ്കിംഗില്‍ പാക്കിസ്ഥാനു പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.