യുഎസ് ഓപ്പണ്‍: ജോക്കോവിച്ച്, നദാല്‍, സെറീന മൂന്നാം റൌണ്ടില്‍
യുഎസ് ഓപ്പണ്‍:  ജോക്കോവിച്ച്, നദാല്‍, സെറീന മൂന്നാം റൌണ്ടില്‍
Friday, September 4, 2015 10:57 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം രണ്ടാം റൌണ്ട് മത്സരങ്ങില്‍ മുന്‍നിരക്കാര്‍ക്കു മുന്നേറ്റം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, നിലവിലെ ചാമ്പ്യന്‍ മരിയന്‍ സിലിച്ച്, ഡേവിഡ് ഫെറര്‍, മിലോസ് റോണിക് എന്നിവര്‍ മൂന്നാം റൌണ്ടില്‍ കടന്നു.

വനിതകളില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ്, എകതറീന മകറോവ, ബെലിന്‍ഡ ബെന്‍സിച്, എലീന സ്വിറ്റോലിന, യൂജിന്‍ ബുഷാര്‍ഡ്, വിക്്ടോറിയ അസരെങ്ക എന്നിവര്‍ മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു. സെര്‍ബിയയുടെ ജോക്കോവിച്ച് ഓസ്ട്രിയയുടെ ആന്ദ്രെസ് ഹെയ്ദര്‍ മൌററെ 6-4, 6-1, 6-2നു തോല്‍പ്പിച്ചു.

നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷവാട്സ്മാനെ 7-6(7-5), 6-3, 7-5ന് തോല്‍പ്പിച്ചു. ക്രൊയേഷ്യയുടെ സിലിച്ച് റഷ്യയുടെ എവ്ജെനി ഡോണ്‍സ്കോയെ 6-2, 6-3, 7-5ന് കീഴടക്കി. ഫെറര്‍ സെര്‍ബിയയുടെ ഫിലിപ് ക്രാജെനോവിച്ചിനെ 7-5, 7-5, 7-6(7-4)ന് തോല്‍പ്പിച്ചു. മിലോസ് റോണിക്ക് സ്പെയിനിന്റെ ഫെര്‍ണാണ്േടാ വെര്‍ഡാസ്കോയെ 6-2, 6-4, 6-7(5-7), 7-6(7-1)ന് തകര്‍ത്തു. ജോ വില്‍ഫ്രഡ് സോംഗ, ജെര്‍മി ചാര്‍ഡി, ടോമി റോബ്രൊഡോ, ഡേവിഡ് ഗോഫിന്‍, ഫെലിസിയാനോ ലോപ്പസ്, ഗ്രിഗര്‍ ദിമിത്രോവ് എന്നിവരും മൂന്നാം റൌണ്ടില്‍ കടന്നു.

കലണ്ടര്‍ ഗ്രാന്‍ഡ്സ്്ലാം തേടുന്ന സെറീന നെതര്‍ലന്‍ഡ്സിന്റെ കികി ബെര്‍ടെന്‍സിനെ 7-6(7-5), 6-3ന് തോല്‍പ്പിച്ചു. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സെറീനയുടെ വിജയം. പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്ക സ്വന്തം രാജ്യക്കാരി മഗ്ദ ലിനേറ്റയെ 6-3, 6-2ന് തകര്‍ത്തു. സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച് ജപ്പാന്റെ മിസാകി ദോയിയെ 5-7, 7-6(7-3), 6-3ന് കീഴടക്കി. റഷ്യയുടെ എകതറീന മകറോവ യുഎസ്എയുടെ ലോറന്‍ ഡേവിസിനെ 6-1, 6-2ന് പരാജയപ്പെടുത്തി. എലീന സ്വിറ്റോലിന എസ്റ്റോണിയയുടെ കിയ കാനെപിയെ 6-3, 6-4 ന് തോല്‍പ്പിച്ചു. കാനഡയുടെ യൂജിന്‍ ബുഷാര്‍ഡ് സ്ളൊവേനിയയുടെ പോളോന ഹെര്‍കോഗിനെ 6-3, 6-7(2-7), 6-3നു മറികടന്നു.


പെയ്സ്- ഹിംഗിസ് സഖ്യം രണ്ടാം റൌണ്ടില്‍

ന്യൂയോര്‍ക്ക്: മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ-സ്വിസ് ജോടി ലിയാന്‍ഡര്‍ പെയ്സ്-മര്‍ട്ടീന ഹിംഗിസ് സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൌണ്ടില്‍ കടന്നു. അമേരിക്കന്‍ ജോഡി ടെയ്ലര്‍ ഹാരി-സീ ലൂയി സഖ്യത്തെ 6-2, 6-2നാണ് ഇവര്‍ മറികടന്നത്. 46 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ അനായാസമായിരുന്നു പെയ്സ് സഖ്യത്തിന്റെ ജയം.

മറ്റൊരു ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ-ഫ്ളോറിന്‍ മെര്‍ഗിയ സഖ്യവും ആദ്യ റൌണ്ട് പിന്നിട്ടിട്ടുണ്ട്. അമേരിക്കയുടെ ഓസ്റിന്‍ ക്രായിചെക്-നിക്കോളസ് മൊണ്‍റോ സഖ്യത്തെ 6-3, 6-4നാണ് കീഴ്പ്പെടുത്തിയത്. പോളിഷ് -മെക്സിക്കന്‍ ജോഡി തോമഷ് ബെഡ്നാര്‍ക്-ജേര്‍സി ജനോവിക്സ് ജോഡിയാണ് ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.