സച്ചിന്‍ കൊച്ചിയില്‍ വില്ല വാങ്ങുന്നു
സച്ചിന്‍ കൊച്ചിയില്‍ വില്ല വാങ്ങുന്നു
Friday, September 4, 2015 10:59 PM IST
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ വീട് വാങ്ങുന്നു. കേരള ബ്ളാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ മാസ്റര്‍ ബ്ളാസ്റര്‍ ഇവിടെ കൂടുതല്‍ സമയം ചെലവഴിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ വീട് അന്വേഷിച്ചത്. മത്സരങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ കൊച്ചിയില്‍ താന്‍ തങ്ങേണ്ടത് അനിവാര്യമാണെന്നു മനസിലാക്കിയാണ് സച്ചിന്‍ വീട് സ്വന്തമാക്കാന്‍ ആലോചിച്ചത്. കൊച്ചിയില്‍ പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ലയാണ് സ്വന്തമാക്കുന്നത്. നാളെ സച്ചിന്‍ കൊച്ചിയിലെ വീട് കാണാനെത്തും.


കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ, പ്രെെം മെറിഡിയന്റെ ഏറ്റവും പുതിയ കായലോര പ്രോജക്ടായ ബ്ളൂ വാട്ടേഴ്സിലെ വില്ലയിലാണ് സച്ചിന്‍ കേരളത്തിലെത്തുമ്പോള്‍ താമസിക്കുക. കേരളത്തില്‍ പല സ്ഥലങ്ങളും സച്ചിന്‍ പരിഗണിച്ചിരുന്നു. ഒടുവിലാണ് ബ്ളൂ വാട്ടേഴ്സ് തെരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജതജൂബിലി ആഘോഷങ്ങളിലെ വിശിഷ്ടാതിഥിയായി ഇന്ന് രാത്രിയാണ് സച്ചിന്‍ കൊച്ചിയിലെത്തുക. നാളെ രാവിലെ ഇതില്‍ പങ്കെടുത്തശേഷം സച്ചിന്‍ വില്ല സന്ദര്‍ശിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.