ബൂട്ടിയ ഐഎസ്എലില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഔദ്യോഗിക പ്രതിനിധി
Sunday, October 4, 2015 12:31 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സഹകരിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പ് ലീഗിലെ തങ്ങളുടെ ഔദ്യോഗിക പ്രതിനിധിയായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബുട്ടിയയെ നിയമിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മുത്തൂറ്റ് ഗ്രൂപ്പ് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ റഫറി ആന്‍ഡ് ഫെയര്‍പ്ളേ സ്പോണ്‍സറാകുന്നത്.

സുവര്‍ണനിറത്തില്‍ രൂപകല്പന ചെയ്തിട്ടുളള വിസിലാണ് ഫെയര്‍പ്ളേ അവാര്‍ഡ് ട്രോഫിയായി നല്കുന്നത്. ഫുട്ബോള്‍ ഗെയിമിന്റെയും തങ്ങളുടെ ബ്രാന്‍ഡിന്റെയും നിഷ്പക്ഷതയെയും മൂല്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നതാണ് ഫെയര്‍പ്ളേ അവാര്‍ഡ് ട്രോഫിയുടെ പ്രാധാന്യമെന്നു അവാര്‍ഡ് പുറത്തിറക്കിക്കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.