സിംബാബ്വേക്കു വിവാദ ജയം
Monday, October 5, 2015 12:00 AM IST
ഹരാരേ: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ സിംബാബ്വേക്കു അഞ്ചു റണ്‍സ് ജയം. വെളിച്ചക്കുറവിനെത്തുടര്‍ന്ന് ഡക്കുവര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ കണ്െടത്തിയത്. സ്കോര്‍: സിംബാബ്വെ 50 ഓവറില്‍ ആറിന് 276, പാക്കിസ്ഥാന്‍ 48 ഓവറില്‍ എട്ടിന് 256.

പാക്കിസ്ഥാനു ജയിക്കാന്‍ 12 പന്തില്‍ 20 റണ്‍സ് വേണ്ട സന്ദര്‍ഭത്തിലാണ് അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിക്കുന്നത്. എന്നാല്‍ കളി തുടരണമെന്ന ആവശ്യവുമായി ബാറ്റ്സ്മാന്‍മാരായ ഷെഹൈബ് മാലിക്കും യാസിര്‍ഷായും ക്രീസില്‍ തന്നെ നിലയുറപ്പിച്ചു.


മഴനിയമപ്രകാരം പാക്കിസ്ഥാന്‍ അപ്പോള്‍ ആറു റണ്‍സ് പുറകിലായിരുന്നു. നേരത്തെ 90 റണ്‍സെടുത്ത ചാമി ചിബാബയാണ് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാനെ 96 റണ്‍സെടുത്തു പുറത്താകാതെ നിന്ന മാലിക്കാണ് മത്സരത്തിലേക്കു തിരിച്ചെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.