ഹോക്കി: ഇന്ത്യക്കു തോല്‍വി
Wednesday, October 7, 2015 12:26 AM IST
നെല്‍സണ്‍ (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡിനെതിരേയുള്ള ഹോക്കി പരമ്പരയില്‍ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആതിഥേയര്‍ കീഴടക്കിയത്. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് മുന്നിലെത്തി. നിക്ക് ഹെയ്ഗ് (5), ജാരദ് പാഞ്ചിയ (27) എന്നിവരാണ് ഗോള്‍ നേടിയത്. പരമ്പരയ്ക്കു മുന്നോടിയായി ന്യൂസിലന്‍ഡ് എ ടീമിനെതിരെ നടന്ന രണ്ടു പരിശീലനമത്സരങ്ങളിലും ഇന്ത്യജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.