നവജ്യോത് സിംഗ് സിദ്ദു ഗുരുതരാവസ്ഥയില്‍
നവജ്യോത് സിംഗ് സിദ്ദു ഗുരുതരാവസ്ഥയില്‍
Thursday, October 8, 2015 12:42 AM IST
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ നവജ്യോത് സിംഗ് സിന്ധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഡീപ് വെയിന്‍ ത്രോംബോസിസ് (ഡിവിടി) എന്ന രോഗമാണ് സിദ്ദുവിനെ ബാധിച്ചിരിക്കുന്നത്. സമയത്ത് കണ്െടത്താനായില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്ന രോഗമാണ് ഡിവിടി. എന്നാല്‍, കൃത്യസമയത്ത് കണ്െടത്താനായതിനാല്‍ സിദ്ദു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ-അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദു ഇപ്പോള്‍. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡിവിടി. ട്വിറ്ററിലൂടെയാണ് സിദ്ദു താന്‍ ആശുപത്രിയിലായ വിവരം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.