ബല്‍ജിത് സാഹ്നിക്കു വിലക്കും പിഴയും
Friday, October 9, 2015 11:35 PM IST
മുംബൈ: അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ പ്രതിരോധ താരം ബല്‍ജിത് സിംഗ് സാഹ്്നിക്ക് ഐഎസ്എലിലെ അടുത്ത രണ്ടു മത്സരങ്ങളില്‍ വിലക്ക്. എഫ്സി ഗോവയുമായി നടന്ന മത്സരത്തിലെ മോശമായ പെരുമാറ്റത്തേത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58 പ്രകാരമാണ് സാഹ്്നിക്കു സസ്പെന്‍ഷന്‍.

മലയാളി റഫറി സന്തോഷ്കുമാര്‍ നിയന്ത്രിച്ച മത്സരത്തില്‍ 62-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് സാഹ്്നി പുറത്തായിരുന്നു. ഗോവ താരം ഗ്രിഗറിയുമായി വാക്കു തര്‍ക്കമുണ്ടാക്കിയ ബല്‍ജിത് തികഞ്ഞ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് അച്ചടക്ക കമ്മിറ്റി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.