സംസ്ഥാന സ്കൂള്‍ നീന്തല്‍: എതിരില്ലാതെ അനന്തപുരി
Friday, October 9, 2015 11:36 PM IST
തൃശൂര്‍: സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായി. 663 പോയിന്റോടെയാണ് കുളത്തിലെ അപ്രമാദിത്വം തലസ്ഥാന നഗരി അരക്കിട്ടുറപ്പിച്ചത്.

69 വീതം സ്വര്‍ണവും വെള്ളിയും 58 വെങ്കലവും അവര്‍ കരസ്ഥമാക്കി. പോയിന്റ് പട്ടികയില്‍ ഇടംപിടിച്ച 39 സ്കൂളുകളില്‍ 21ഉം തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളാണ്. തൃശൂര്‍(168 പോയിന്റ്) രണ്ടാംസ്ഥാനവും, എറണാകുളം(137 പോയിന്റ്) മൂന്നാംസ്ഥാനവും, കോട്ടയം(41 പോയിന്റ്) നാലാംസ്ഥാനവും നേടി. തൃശൂര്‍ 12 സ്വര്‍ണവും 17 വെള്ളിയും 28 വെങ്കലവും എറണാകുളം 18 സ്വര്‍ണവും നാലു വെള്ളിയും ഒമ്പതു വെങ്കലവും കരസ്ഥമാക്കി.

സ്കൂളുകളുടെ പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനവും തിരുവനന്തപുരത്തിനാണ്. പിരപ്പന്‍കോട് ഗവ.വിഎച്ച്എസ്എസ്(161), തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്(82), തിരുവല്ലം ബിഎന്‍വിവി ആന്‍ഡ് എച്ച്എസ്എസ്(63). എറണാകുളം കളമശേരി ഗവ.എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്(51) ആണ് നാലാംസ്ഥാനത്ത്. ചാമ്പ്യന്‍ഷിപ്പില്‍ 11 റിക്കാര്‍ഡുകളാണ് പിറന്നത്.


സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഫ്രീസ്റൈലില്‍ പീരപ്പന്‍കോട് സിഎസ്എച്ചിലെ ജോമി ജോര്‍ജും(1:04:32), സീനിയര്‍ ബോയ്സ് 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ എറണാകുളം എംടിഎംഎച്ച്എസിലെ എ.ആര്‍. നിഖിലും(1:01:63) അവസാനദിനത്തില്‍ പുതിയ മീറ്റ് റിക്കാര്‍ഡ് കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.