കൂള്‍ ധോണിയും സമ്മര്‍ദത്തിലാണ്!
കൂള്‍ ധോണിയും  സമ്മര്‍ദത്തിലാണ്!
Saturday, October 10, 2015 12:03 AM IST
കാണ്‍പൂര്‍: അതേ, ധോണി സമ്മര്‍ദത്തിലാണ്. ഒരുവശത്ത് ടീമിന്റെ മോശം പ്രകടനം, സ്വന്തം ഫോമാകട്ടെ അതിലും പരിതാപകരം. സംരക്ഷിക്കാനാണെങ്കില്‍ ശ്രീനിവാസന്റെ കരങ്ങളുമില്ല. ധോണിയുടെ കരിയറില്‍ വഴിത്തിരിവായേക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ കാണ്‍പൂരില്‍. രാവിലെ ഒന്‍പതിന് ആരംഭിക്കും.

ക്യാപ്റ്റന്‍സിയുടെ പേരില്‍ ധോണിയെ ടീമില്‍ നിലനിര്‍ത്തരുതെന്ന അഭിപ്രായവുമായി അജിത്ത് അഗാര്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്കോര്‍ബോര്‍ഡില്‍ ധോണിയുടെ സംഭാവന എന്തെന്നു നോക്കാന്‍ സെലക്ടര്‍മാര്‍ ധൈര്യം കാണിക്കണമെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. ധോണി മഹാനായ കളിക്കാരന്‍ തന്നെ. പക്ഷേ ടീമിനൊരു ബാധ്യതയാകില്ലെന്ന തിരിച്ചറിവ് ഏവര്‍ക്കും ഉണ്ടാകണം. മുന്‍കാലങ്ങളിലെ മികവ് വീണ്ടും വീണ്ടും പരാജയപ്പെടാനുള്ള ലൈസന്‍സുമല്ല- അഗാര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.