കേരളം പിടിമുറുക്കി
Sunday, October 11, 2015 11:57 PM IST
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് രണ്ടാം റൌണ്ട് പോരാട്ടത്തില്‍ ഹൈദരാബാദിനെതിരേ കേരളം പിടിമുറുക്കി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 401നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടിന് 207 എന്ന നിലയില്‍ തകരുകയാണ്. ഫോളോ ഓണില്‍നിന്നു രക്ഷപ്പെട്ട ഹൈദരാബാദിനെ നാലാം ദിനം വേഗത്തില്‍ പുറത്താക്കുകയായിരിക്കും കേരളത്തിന്റെ ലക്ഷ്യം. 43 ഓവറില്‍ 91 റണ്‍സ് നല്‍കി ആറു വിക്കറ്റുകള്‍ പിഴുത കെ.എസ്. മോനിഷാണ് ഹൈദരാബാദിനെ തകര്‍ത്തത്. സന്ദീപ് വാര്യരും ഫാബിദ് അഹമ്മദും ഓരോ വിക്കറ്റും നേടി.


73 റണ്‍സ് നേടിയ ആശിഷ് റെഡ്ഡിയും 54 റണ്‍സ് നേടി പുറത്താകാതെനിന്ന് ബി.അനിരുദ്ധും മാത്രമാണ് പിടിച്ചുനിന്നത്. രോഹന്‍ പ്രേമിന്റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിലാണ് കേരളം മികച്ച സ്കോര്‍ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.