സ്പെയിന്‍ യൂറോയ്ക്ക്
Sunday, October 11, 2015 11:58 PM IST
ലോഗ്രോണോ: നിലവിലെ ചാമ്പ്യന്‍ സ്പെയിന്‍ അടുത്തവര്‍ഷം നടക്കുന്ന യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി. ലക്സംബര്‍ഗിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് സ്പെയിന്‍ യൂറോ യോഗ്യത സ്വന്തമാക്കിയത്. ഇരട്ടഗോളുകള്‍ നേടിയ പാക്കോ അല്‍കാസറും(67, 81) സാന്റി കാസറോള(42, 85)യുമാണ് സ്പെയിനിന് അനായാസ വിജയം സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് തുടര്‍ച്ചയായ 31-ാം തവണയാണ് അപരാജിതരായി തുടരുന്നത്.

തുടര്‍ച്ചയായ ഒമ്പതാം വിജയത്തോടെ ഇംഗ്ളണ്ടും യൂറോ യോഗ്യത അരക്കിട്ടുറപ്പിച്ചു. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ എസ്റോണിയയെ ഏകപക്ഷീയമായ രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ഇംഗ്ളണ്ട് ജയമാഘോഷിച്ചത്. സൂപ്പര്‍ താരം വെയ്ന്‍ റൂണിക്കു പരിക്കേറ്റ മത്സരത്തില്‍ ഇംഗ്ളണ്ടിനു വേണ്ടി തിയോ വാല്‍ക്കോട്ടും റഹിം സ്റ്റെര്‍ലിംഗും ഗോള്‍ നേടി. യൂറോ യോഗ്യതയിലെ ഇതുവരെയുള്ള ആറു മത്സരങ്ങളും ഇംഗ്ളണ്ട് ജയിച്ചു. മറ്റു മത്സരങ്ങളില്‍ യുക്രെയിന്‍ മാസിഡോണിയയെ 2-0നും ബലാറസ് സ്ളൊവാക്യയെ 1-0നും റഷ്യ മോള്‍ഡോവയെ 2-1നും പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.