ഇന്നു പൂന- ഡല്‍ഹി
Wednesday, October 14, 2015 11:23 PM IST
പൂന: റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ് തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്നു പൂന എഫ്സിക്കെതിരേ. പൂന എഫ്സിയാകട്ടെ, വിജയപരമ്പര തുടരാന്‍ ഇറങ്ങുന്നു. കളിച്ച രണ്ടു മത്സരവും ജയിച്ച പൂന ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡല്‍ഹിയാകട്ടെ, ഒരു ജയവും ഒരു തോല്‍വിയുമായി ലീഗില്‍ പച്ചപിടിച്ചുവരുന്നതേയുള്ളൂ. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിത്തുടങ്ങിയ ഇരുടീമും ഇന്നു കൂടുതല്‍ മികവോടെ കളിക്കുമെന്നു പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.