മടങ്ങിവരവില്‍ ദിജുവിനു കിരീടം
മടങ്ങിവരവില്‍ ദിജുവിനു കിരീടം
Wednesday, October 14, 2015 11:23 PM IST
കാക്കിനട: പരിക്ക് അലട്ടിയിരുന്ന ദിജു ഒന്നര വര്‍ഷത്തിനു ശേഷം കോര്‍ട്ടില്‍ മടങ്ങിയെത്തി; അതും ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ. ദേശീയ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ നന്ദഗോപാലിനൊപ്പം ചേര്‍ന്ന ദിജുവിനു കിരീടം. ഫൈനലില്‍ അര്‍ജുന്‍കുമാര്‍ റെഡ്ഡി- ഹേമനാഗേന്ദ്ര ബാബു സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് ദിജു സഖ്യം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. സ്കോര്‍: 21-7, 21-18. പ്രശസ്ത താരം ശ്രീകാന്തിന്റെ സഹോദരനാണ് നന്ദഗോപാല്‍. പരിക്കില്‍നിന്നു മോചിതനായ ദിജു തിരുവനന്തപുരം സായിയില്‍ പരിശീലനത്തിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.