രാത്രി ടെസ്റ് നാളെ മുതല്‍
Thursday, November 26, 2015 11:26 PM IST
അഡ്ലെയ്ഡ്: ടെസ്റ് ക്രിക്കറ്റിലെ ചരിത്രത്തിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ് നാളെ മുതല്‍. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റാണ് ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ചുവപ്പിനു പകരം പിങ്ക് പന്താണ് മത്സരത്തിന് ഉപയോഗിക്കുന്നത്. രാത്രി ടെസ്റ് കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ടു ദിവസത്തെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്.


അതേസമയം ഡേനൈറ്റ് ടെസ്റിനെതിരേ വിമര്‍ശകരും ശക്തമായി രംഗത്തുണ്ട്. ക്രിക്കറ്റിന്റെ സ്വഭാവിക ഭംഗി നശിപ്പിക്കാന്‍ മാത്രമേ ഇത്തരം പരീക്ഷണത്തിലൂടെ സാധിക്കുകയുള്ളുവെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ടെസ്റിനു ആരാധകര്‍ കുറയുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ആശയം മികച്ചതാണെന്നാണ് പലരുടെയും അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.