സിന്ധു, പ്രണോയ് മൂന്നാംറൌണ്ടില്‍
Thursday, November 26, 2015 11:26 PM IST
മക്കാവു: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, അജയ് ജയറാം എന്നിവര്‍ മക്കാവു ഓപ്പണ്‍ ബാഡ്മിന്റ മൂന്നാം റൌണ്ടില്‍ കടന്നു. ദക്ഷിണ കൊറിയയുടെ കിം മിന്‍ ഹോ മിന്നിനെ 21-13, 22-20നാണ് അഞ്ചാം സീഡായ സിന്ധു മറികടന്നത്. ഇന്ത്യോനേഷ്യയുടെ ലിന്‍ഡാവെനി ഫനേട്രി- ചൈനീസ് തായ്പേയിയുടെ ചെംഗ് ചി യാ മത്സരത്തിലെ വിജയികളാകും സിന്ധുവിന്റെ അടുത്ത എതിരാളി. മലയാളി താരം പ്രണോയിയുടെ ജയം ചൈനീസ് തായ്പേയിയുടെ ലിന്‍ ചി ഹുസനെതിരേ 21-19, 21-15നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.