മാഞ്ചസ്റര്‍ യുണൈറ്റഡ് കാത്തിരിക്കണം; യുവന്റസ്, സിറ്റി നോക്കൌട്ടില്‍
മാഞ്ചസ്റര്‍ യുണൈറ്റഡ് കാത്തിരിക്കണം; യുവന്റസ്, സിറ്റി നോക്കൌട്ടില്‍
Friday, November 27, 2015 11:18 PM IST
ലണ്ടന്‍/ മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൌട്ടില്‍ ഇടംപിടിക്കാനുള്ള ഇംഗ്ളീഷ് ടീമായ മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ കാത്തിരിപ്പ് നീളുന്നു. ഗ്രൂപ്പ് ബിയില്‍ പിഎസ്വി ഐന്തോവന്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചതാണ് മാഞ്ചസ്ററിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം നീട്ടിയത്. അതേസമയം, ഗ്രൂപ്പ് സിയില്‍നിന്ന് അത്ലറ്റിക്കോ മാഡ്രിഡും ഗ്രൂപ്പ് ഡിയില്‍നിന്നു യുവന്റസും, സിറ്റിയും പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ഗ്രൂപ്പ് എയില്‍ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-3നു ഷാക്തറിനെ കീഴടക്കിയപ്പോള്‍ പിഎസ്ജി 5-0നു മാല്‍മോയെ തകര്‍ത്തു.

വിജയിച്ചാല്‍ നോക്കൌട്ടില്‍ പ്രവേശിക്കാം എന്ന നിലയിലാണ് മാഞ്ചസ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ പിഎസ്വി എന്‍ഡോവനെതിരേ ഇറങ്ങിയത്. എന്നാല്‍, വാന്‍ഗാലിന്റെ കുട്ടികള്‍ക്ക് ഗോള്‍ രഹിത സമനിലയില്‍ കരകയറാനായിരുന്നു വിധി. ഗ്രൂപ്പ് ഡിയില്‍ യുവന്റസ് സ്വന്തം കാണികളുടെ മുന്നില്‍വച്ച് മാഞ്ചസ്റര്‍ സിറ്റിയെ 1-0നു കീഴടക്കി. 18-ാം മിനിറ്റില്‍ മരിയോ മാന്‍സൂകിച്ചായിരുന്നു ഇറ്റാലിയന്‍ ടീമിന്റെ ജയമൊരുക്കിയത്. ജയിച്ചതോടെ 11 പോയിന്റുമായി യുവന്റസ് നോക്കൌട്ടില്‍ പ്രവേശിച്ചു. തോറ്റെങ്കിലും ഒമ്പതു പോയിന്റുള്ള സിറ്റിയും പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം സ്ഥാനത്തുള്ള ബൊറൂസിയയ്ക്ക് അഞ്ചു പോയിന്റേയുള്ളൂ. സെവിയ്യയയെ 4-2നു കീഴടക്കിയാണ് ബൊറൂസിയ പോയിന്റ് നേട്ടം അഞ്ചിലെത്തിച്ചത്.


ഗ്രൂപ്പ് എയില്‍ ഗോള്‍മഴ തീര്‍ത്ത പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 4-3ന് ഷാക്തറിനെ കീഴടക്കി. എവേ പോരാട്ടത്തിനിറങ്ങിയ റയലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി. 18, 70 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ലൂക്ക മോഡ്രിച്ച് (50), ഡാനിയേല്‍ ഖ്വാജ (52) എന്നിവര്‍ സ്പാനിഷ് ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അലെക്സ് ടെയ്സേറിയ (പെനാല്‍റ്റി-77, 88), ഡെന്റിഞ്ഞോ (83) എന്നിവര്‍ ഷാക്തറിനായി ഗോള്‍ മടക്കി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പിഎസ്ജി 5-0നു മല്‍മോയെ തകര്‍ത്തു. എയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിക്കായി ഇരട്ടഗോള്‍ നേടി. 49, 68 മിനിറ്റുകളിലായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോള്‍. അഡ്രിയന്‍ റാബിയോറ്റ് (3), സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് (49), ലൂകാസ് മൌറ (82) എന്നിവര്‍ ഫ്രഞ്ച് ക്ളബിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പില്‍നിന്ന് പിഎസ്ജിയും റയലും നോരത്തെ നോക്കൌട്ട് ഉറപ്പാക്കിയിരുന്നു.

ഗ്രൂപ്പ് സിയില്‍ ഗലറ്റ്സറെയെ 2-0നു കീഴടക്കി അത്ലറ്റിക്കോ മാഡ്രിഡ് നോക്കൌട്ടില്‍ കടന്നു. അന്റോണിയെ ഗ്രീസ്മാനാണ് അത്ലറ്റിക്കോയുടെ രണ്ടു ഗോളുകളും നേടിയത്. 13, 65 മിനിറ്റുകളിലായിരുന്നു ഗോള്‍. ഗ്രൂപ്പില്‍നിന്നു ബെന്‍ഫിക്കയും നോക്കൌട്ടില്‍ കടന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.