നാഗ്പുര്‍: ദക്ഷിണാഫ്രിക്കയെ വിളിച്ചുവരുത്തി കുഴിയില്‍ വീഴ്്ത്തി. ഗാന്ധി-മണ്േടല ടെസ്റ് പരമ്പര ഇന്ത്യക്ക്. പിച്ചില്‍ ഒളിഞ്ഞിരുന്ന കെണി മനസിലാകാതെ പോയ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു വിരാജിക്കുന്ന ദക്ഷിണാഫ്രിക്ക 124 റണ്‍സിനു പരാജയമേറ്റു വാങ്ങി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 2-0നു സ്വന്തമാക്കി. ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
മൊഹാലിയില്‍ നടന്ന ആദ്യടെസ്റിലും ഇന്ത്യ മൂന്നു ദിവസത്തിനുള്ളില്‍ വിജയിച്ചിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
310 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ചായയ്ക്ക് പിന്നാലെ 185 റണ്‍സിനു പുറത്തായി. ഏഴ് വിക്കറ്റ് നേടിയ ആര്. അശ്വിനു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്ക്കു മറുപടിയുണ്ടായില്ല. അമിത് മിശ്ര മൂന്നു വിക്കറ്റ് നേടി.ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നേടിയ അശ്വിന് 12 വിക്കറ്റോടെ മാന്‍ ഓഫ് ദ മാച്ചായി.
ഏകദിന, ട്വന്റി-20 പരമ്പരകള്‍ കൈവിട്ട ഇന്ത്യക്ക് അഭിമാന പോരാട്ടമായിരുന്നു ടെസ്റ് പരമ്പരയിലേത്. 10 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പരമ്പര നേടുന്നത്. ദക്ഷിണാഫ്രിക്ക വിദേശത്ത് പരമ്പര കൈവിടുന്നത് ഒമ്പതു വര്‍ഷത്തിന് ശേഷവും.
സ്കോര്‍: ഇന്ത്യ 215, 173; ദക്ഷിണാഫ്രിക്ക 79; 185.
രണ്ടിന് 32 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് തുടക്കം തന്നെ പിഴച്ചു. ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 40-ലെത്തിയപ്പോള്‍ എല്‍ഗര്‍ പുറത്തായി. എല്‍ഗറെ എല്‍ബിഡബ്ള്യുവില്‍ കുടുക്കിയ അശ്വിനാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെയെത്തിയ
ഡിവില്യേഴ്സിനെയും (9) മടക്കി അശ്വിന് ഇരട്ട തിരിച്ചടി നല്കി. ഇതോടെ ദക്ഷിണാഫ്രിക്ക നാലിന് 58 എന്ന നിലയില്‍ തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ നായകന് ഹാഷിം അംലയും ഫാഫ് ഡുപ്ളസിയും ചേര്‍ന്ന് ചെറുത്തു നിന്നു. മോശം പന്തുകളെ മാത്രം ശിക്ഷിച്ച് ക്ഷമയോടെ ക്രീസില്‍ തുടര്‍ന്ന് ഇരുവര്‍ക്കും പക്ഷേ, ഇന്ത്യയുടെ ജയം വൈകിക്കാന്‍ മാത്രമാണു സാധിച്ചത്.
167 പന്ത് പ്രതിരോധിച്ച അംല 39 റണ്‍സെടുത്തെങ്കില്‍ 152 പന്തില്‍ നിന്നായിരുന്നു ഡുപ്ളസിയുടെ 39 റണ്‍സ്. ഇരുവരും ചേര്‍ന്ന് 46.2 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
25 ഓവറില്‍നിന്നാണ് ഇവര്‍ കൂട്ടുകെട്ടിലെ ആദ്യ 25 റണ്‍സ് നേടിയത്. ഒരു ബൌണ്ടറിപോലും നേടിയതുമില്ല.
എന്നാല്‍, ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി അമിത് മിശ്ര മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് എല്ലാം ചടങ്ങുമാത്രമായിരുന്നു. അശ്വിന് വന്ന് ഏവരെയും കറക്കി വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ടെസ്റിലും ഇന്ത്യന്‍ ജയം മൂന്നാം ദിനത്തിലേക്കു ചുരുക്കി. ജെപി ഡുമിനിയും (19) ഡെയ്ന്‍ വലാസും (12) ചെറുത്തു നില്പിനു ശ്രമിച്ചെങ്കിലും അധികം വൈകാതെ അശ്വിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
റബാഡയെയും (6) മോര്‍ക്കലിനെയും (4) കൂടി പവലിയനിലെത്തിച്ച് അശ്വിന് തന്റെ വിക്കറ്റ് നേട്ടം ഏഴാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 215
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 79
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 173
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്
എല്‍ഗര്‍ എല്‍ബിഡബ്ള്യു ബി അശ്വിന് 18, വാന്‍ സില് സി രോഹിത് ശര്‍മ ബി അശ്വിന് 5, ഇമ്രാന് താഹിര്‍ എല്‍ബിഡബ്ള്യു ബി മിശ്ര 8, അംല സി കോഹ്്ലി ബി മിശ്ര 39, എബി ഡിവില്യേഴ്സ് എല്‍ബിഡബ്ള്യു ബി അശ്വിന് 9, ഡുപ്ളസി ബി മിശ്ര 39, ഡുമിനി എല്‍ബിഡബ്ള്യു ബി അശ്വിന് 19, വിലാസ് സി സാഹ ബി അശ്വിന് 12, ഹാര്‍മര്‍ നോട്ടൌട്ട് 8, റബാദ സി കോഹ്്ലി ബി അശ്വിന് 6, മോര്‍ക്കല്‍ ബി അശ്വിന് 4, എക്സ്ട്രാസ് 18
ആകെ 89.5 ഓവറില്‍ 185
ബൌളിംഗ്
ഇഷാന്ത് ശര്‍മ 15-6-20-0, അശ്വിന് 29.5-7-66-7, രവീന്ദ്ര ജഡേജ 25-12-34-0, മിശ്ര 20-2-51-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.