ആഷ്ടണ്‍ എയ്റ്റനും ഡിബാബയും മികച്ച അത്ലറ്റുകള്‍
ആഷ്ടണ്‍ എയ്റ്റനും ഡിബാബയും മികച്ച അത്ലറ്റുകള്‍
Saturday, November 28, 2015 10:51 PM IST
മോണക്കോ: 2015ലെ മികച്ച അത്ലറ്റുകളെ ലോക അത്ലറ്റിക് അസോസിയേഷന്‍ (ഐഎഎഫ്) പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ അമേരിക്കയുടെ ഡെക്കാത്തലണ്‍ താരമായ ആഷ്ടണ്‍ എയ്റ്റനും വനിതാ വിഭാഗത്തില്‍ എത്യോപ്യയുടെ മധ്യദൂര ഓട്ടക്കാരി ജെന്‍സെബ ഡിബാബയുമാണ് ഈ വര്‍ഷത്തെ മികച്ച അത്ലറ്റുകള്‍.

ഓഗസ്റില്‍ ബെയ്ജിംഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തിയേഴുകാരനായ ആഷ്ടണ്‍ സ്വന്തം പേരിലുള്ള റിക്കാര്‍ഡ് തിരുത്തിയിരുന്നു. 2012 ഒളിമ്പിക് സ്വര്‍ണം, 2013 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം എന്നിവയും അമേരിക്കന്‍ താരത്തിന്റെ അക്കൌണ്ടിലുണ്ട്. ഇരുപത്തിനാലുകാരിയായ ഡിബാബ വനിതാ വിഭാഗം 1500 മീറ്ററില്‍ നിലവിലെ ലോകറിക്കാര്‍ഡിനുടമയാണ്. ഇന്‍ഡോറില്‍ 1500, 3000, 5000 മീറ്ററുകളിലും ലോക റിക്കാര്‍ഡ് ഡിബാബയുടെ പേരില്‍ത്തന്നെ. 2015 ബെയ്ജിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞിരുന്നു. ദീര്‍ഘദൂര ഓട്ടത്തില്‍ മൂന്നു തവണ ഒളിമ്പിക് ചാമ്പ്യയായ തിരുനേഷ് ഡിബാബയുടെ സഹോദരിയാണു ജെന്‍സെബ. ലോകോത്തര സ്പ്രിന്റര്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് ഇത്തവണ അവാര്‍ഡ് ഒന്നും നേടാനായില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.