ഹോക്കി: ഇന്ത്യ വീണ്ടും തോറ്റു
Tuesday, December 1, 2015 12:02 AM IST
റായ്പുര്‍: ലോക ഹോക്കി ലീഗ് ഫൈനല്‍സില്‍ അവസാന ലീഗ് മത്സരത്തിലും ഇന്ത്യ നാണംകെട്ടു. നെതര്‍ലന്‍ഡന്‍സിനോട് ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു തോല്‍വി. പൂള്‍ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യക്ക് ഇതോടെ അടുത്ത റൌണ്ടില്‍ പൂള്‍ എയിലെ ഒന്നാംസ്ഥാനക്കാരെ നേരിടണം. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന നെതര്‍ലന്‍ഡിനായി മിങ്ക് വാന്‍ഡര്‍ (36), മിര്‍ക്കോ പ്രുജ്സര്‍ (43), റൌള്‍ ബൊവന്‍ദേര്‍ത് (54) എന്നിവരാണ് ഗോള്‍ നേടിയത്. ഇന്ത്യയുടെ ഏകഗോള്‍ ചിംഗ്ളേന്‍സന സിംഗിലൂടെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.