ഇന്ത്യന്‍ ഫുട്ബോള്‍ പ്രതീക്ഷയ്ക്കപ്പുറം: എലാനോ
ഇന്ത്യന്‍ ഫുട്ബോള്‍ പ്രതീക്ഷയ്ക്കപ്പുറം: എലാനോ
Tuesday, December 1, 2015 11:58 PM IST
ചെന്നൈ: ഇന്ത്യയിലെ ഫുട്ബോള്‍ അദ്ഭുദപ്പെടുത്തുന്നതായി ചെന്നൈന്‍ എഫ്സിയുടെ മാര്‍ക്കീ താരം എലാനോ ബ്ളൂമര്‍. ഐഎസ്എല്‍ വലിയ അനുഭവമാണു നല്‍കുന്നത്. ഇന്ത്യയില്‍ ഫുട്ബോളിന് ഇത്രമാത്രം വേരോട്ടവും ആരാധകരുമുണ്െടന്നത്പുതിയ അറിവാണ്. തീര്‍ച്ചയായും ഫുട്ബോളില്‍ ഒരു ശക്തിയായി വളരാന്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യക്കാ വും-എലാനോ കൂട്ടിച്ചേര്‍ത്തു.

ഒരു വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് 34കാരനായ മുന്‍ ബ്രസീല്‍ താരം ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചു സംസാരിച്ചത്. ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കാനാവുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇവിടെ എത്തിയ ശേഷമാണ് ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് അറിഞ്ഞത്. ബ്രസീലിലേതുപോലെ നിറഞ്ഞുകവിഞ്ഞ കാണികള്‍ ഹോംഗ്രൌണ്ടില്‍ കളിക്കുന്ന അനുഭവമാണ്.

കാലാവസ്ഥയിലും ഇന്ത്യയും ബ്രസീലും തമ്മില്‍ വലിയ വ്യത്യാസമുണ്െടന്നു തോന്നുന്നില്ല. ബ്രസീലിന് എന്താണോ ഫുട്ബോള്‍ അത്രമാത്രം പ്രാധാന്യം ഇന്ത്യയിലെ ജനങ്ങളും ഫുട്ബോളിനു നല്‍കുന്നുണ്ട്. ഇന്ത്യയില്‍ നല്ല ഫുട്ബോള്‍ താരങ്ങള്‍ ജനിക്കുന്നുമുണ്ട്.


സുനില്‍ ഛേത്രി സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന്റേത് ലോകോത്തര താരങ്ങളോട് കിടപിടിക്കുന്ന പ്രകടനവുമാണ്. പക്ഷേ, ടീം ഫോര്‍മേഷനില്‍ ഇന്ത്യക്കു ചില പാളിച്ചകള്‍ പറ്റുന്നുണ്െടന്നു തോന്നുന്നു. പ്രതിഭയുള്ള താരങ്ങളെ വളര്‍ത്തുന്നതിലും പരിശീലനം നല്‍കുന്നതിലും പുലര്‍ത്തുന്ന ചില നിസംഗതകള്‍ ഒഴിവാക്കിയാല്‍ ലോകോത്തര നിലവാരമുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഇന്ത്യക്കാവും- എലാനോ പറഞ്ഞു. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന് വലിയ തോതില്‍ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളുടെ ഐഎസ്എലിലെ പ്രകടനം അത് തെളിയിക്കുന്നുണ്ട്. ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും ആളുകള്‍ക്ക് അത് ബോധ്യമാകും. രാജ്യത്തെ ഫുട്ബോള്‍ അധികാരികള്‍ പരിഗണിച്ചാല്‍ വരും കാലത്ത് ഇന്ത്യ ലോക ഫുട്ബോളിലെ നിര്‍ണായക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല- എലാനോ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.