ഡേവിസ് കപ്പ്: ബ്രിട്ടന്‍ ജേതാക്കള്‍
ഡേവിസ് കപ്പ്: ബ്രിട്ടന്‍ ജേതാക്കള്‍
Tuesday, December 1, 2015 12:01 AM IST
ഖെന്റ് (ബെല്‍ജിയം): ഡേവിസ് കപ്പ് ടെന്നീസ് കിരീടം ബ്രിട്ടന്. ഫൈനലില്‍ ബെല്‍ജിയത്തെ 3-1ന് പരാജയപ്പെടുത്തിയാണ് ബ്രിട്ടന്‍ കീരിടം നേടിയത്. 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഡേവിസ് കപ്പ് ടെന്നീസില്‍ 79 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്രിട്ടന്‍ ചാമ്പ്യന്മാരാകുന്നത്. 1936ലാണ് ബ്രിട്ടന്‍ ജേതാക്കളായത്. ഫൈനലില്‍ ആദ്യ സിംഗിള്‍സില്‍ ഡേവിഡ് ഗോഫിന്റെ ജയത്തോടെ ബെല്‍ജിയം മുന്നിലെത്തിയിരുന്നു. അതിനുശേഷം ആന്‍ഡി മുറെയിലൂടെ ബ്രിട്ടന്‍ സമനില പിടിച്ചു. മുറെ സഹോദരന്മാരായ ആന്‍ഡി-ജാമി സഖ്യം സ്റീവ് ഡാര്‍സിസ്-ഡേവിഡ് ഗോഫിന്‍ സഖ്യത്തെ തോല്പിച്ചുകൊണ്ട് ലീഡ് നേടി. നിര്‍ണായകമായ നാലാം മത്സരത്തില്‍ ആന്‍ഡി മുറെ ഗോഫിനെ 6-3, 7-5, 6-3ന് തോല്‍പ്പിച്ചു. ഈ ഡേവിസ് കപ്പ് സീസണില്‍ പന്ത്രണ്ട് സിംഗിള്‍സ് മത്സരങ്ങളില്‍ പതിനൊന്നിലും മുറെ വിജയം നേടിയിരുന്നു. ഇതൊരു സന്തോഷകരമായ മുഹൂര്‍ത്തമാണ്. ഈ വിജയത്തില്‍നിന്നു പുറത്തുകടക്കാന്‍ കുറച്ചു ദിവസമെടുക്കും- മുറെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.