റൊണാള്‍ഡോ, മെസി, നെയ്മര്‍ അന്തിമപട്ടികയില്‍
റൊണാള്‍ഡോ, മെസി, നെയ്മര്‍ അന്തിമപട്ടികയില്‍
Tuesday, December 1, 2015 12:01 AM IST
സൂറിച്ച്: ഫിഫ ബാലണ്‍ ഡിയോര്‍ ലോക ഫുട്ബോളര്‍ അന്തിമപട്ടികയില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ എന്നിവര്‍. 50 പേരുടെ പട്ടികയില്‍ നിന്നാണ് അവസാന മൂന്നു പേരെ തെരഞ്ഞെടുത്തത്. ജനുവരി 11ന് സൂറിച്ചിലാണ് ലോകഫുട്ബോളറെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും റൊണാള്‍ഡോയായിരുന്നു ലോകഫുട്ബോളര്‍. നെയ്മര്‍ ആദ്യമായാണ് അന്തിമപട്ടികയിലെത്തുന്നത്. പുഷ്കാസ് ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനും മെസിയെ പരിഗണിക്കുന്നുണ്ട്. മികച്ച പരിശീലകരെ കണ്െടത്താനുള്ള പട്ടികയില്‍ ബാഴ്സലോണയുടെ ലൂയിസ് എന്റികെയാണ് മുന്നില്‍. ബയേണ്‍ മ്യൂണിക്കിന്റെ പെപ് ഗാര്‍ഡിയോള, ചിലിയെ കോപ്പ അമേരിക്കന്‍ കിരീടത്തിലേക്കു നയിച്ച ഗോര്‍ഗെ സാംപോളി എന്നിവരാണ് മറ്റു രണ്ടുപേര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.