ഐസിസി റാങ്കിംഗ്: അശ്വിന്‍ രണ്ടാമത്
ഐസിസി റാങ്കിംഗ്: അശ്വിന്‍ രണ്ടാമത്
Tuesday, December 1, 2015 12:01 AM IST
ദുബായ്: ഐസിസി ടെസ്റ് ബൌളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍. അശ്വിനു നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍ക്കായി. കരിയറിലെ അദേഹത്തിന്റെ ഉയര്‍ന്ന റാങ്കിംഗാണിത്. അഞ്ചാംസ്ഥാനത്തുനിന്നാണ് അശ്വിന്‍ രണ്ടിലെത്തിയത്. പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ, ഇംഗ്ളീഷ് ബൌളര്‍ ജയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരെയാണ് പിന്തള്ളിയത്.

ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്യേഴ്സിന് ഒന്നാംസ്ഥാനം നഷ്ടമായി. ഓസ്ട്രേലിയന്‍ നായകന്‍ സ്റീവ് സ്മിത്ത്, ഇംഗ്ളീഷ് ബാറ്റ്സ്മാന്‍ ജോ റൂട്ട് എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതാണ് ഡിവില്യേഴ്സ്. 12-ാമതുള്ള മുരളി വിജയാണ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. വിരാട് കോഹ്ലി ഒരു സ്ഥാനം മുന്നോട്ടു കയറി 16-ാമതാണ്. ടെസ്റ് റാങ്കിംഗില്‍ നാലാമതുള്ള ഇന്ത്യക്കു ഡല്‍ഹി ടെസ്റില്‍ ജയിക്കാനായാല്‍ രണ്ടാംസ്ഥാനത്തേക്കെത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.